ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം: ബിജെപി പ്രവര്‍ത്തകനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തി

0
231

ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടു. ബിജെപി പ്രവര്‍ത്തകനായ ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുകുമാറാണ് കൊല്ലപ്പെട്ടത്. ചങ്ങനാശ്ശേരി എസി കോളനിയിലെ വീട്ടില്‍നിന്നാണ് പൊലീസ് മതൃദേഹം കണ്ടെത്തിയത്.

ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവ് കഴിഞ്ഞ മാസം 26നാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.

ബിന്ദുകുമാറിനെ അടുത്ത ബന്ധുവായ ചങ്ങനാശ്ശേരി സ്വദേശി കൊന്ന് കുഴിച്ചിട്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടിന്റെ പിന്നാമ്പുറത്തെ പുതിതായി നിര്‍മ്മിച്ച തറപൊളിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം ലഭിച്ചത്. ബിന്ദുകുമാറിന്റെ സുഹൃത്തിന്റെ വീടാണിത്. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here