കാസർകോട് ജില്ലയിൽ കണാമറയത്ത് 6 സ്ത്രീകളും ഒരു കുട്ടിയും; എവിടെ അവർ ?

0
217

കാസർകോട് ∙ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി കാണാതായ 6 സ്ത്രീകളെയും ഒരു കുട്ടിയെയും  ഇതുവരെ ആയി കണ്ടെത്താനായില്ല. അമ്പലത്തറയിൽ  രണ്ടും ആദൂർ, ചന്തേര, കാസർകോട്, വിദ്യാനഗർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി ഒരാളെ വീതവുമാണു കാണാതായത്. തിരോധാന കേസുകളുടെ അന്വേഷണം ഊർജിതമാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നു കഴിഞ്ഞ 5 മാസത്തിനുള്ളിൽ കണ്ടെത്തിയത് 3 സ്ത്രീകളെയാണ്.

ഇവരെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്നാണു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. 2011 ജനുവരിയിലാണു തായന്നൂരിലെ രേഷ്മ എന്ന യുവതിയെ കാണാതായത്. ഇതേക്കുറിച്ചുള്ള അന്വേഷണം ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തുകയാണ്.  അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസാണിത്.  ഇതേ സ്റ്റേഷനിലാണു  2012 മാർച്ചിൽ അമ്പലത്തറയിലെ ബേബി (22) കാണാതായത് സംബന്ധിച്ചുള്ള  കേസാണുള്ളത്.

2021 സെപ്റ്റംബർ 5ന് ആദൂരിൽ സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ വനജ (55)  2011 ഡിസംബറിൽ കാണാതായ ചന്തേരയിലെ  സീനത്ത്, 2017ൽ പരവനടുക്കം മഹിളാമന്ദിരത്തിൽ നിന്നു മുങ്ങിയ തമിഴ്നാട് സ്വദേശിനിയായ യുവതി, ഒരാഴ്ച മുൻപ് വിദ്യാനഗറിൽ നിന്നു കാണാതായ 17 വയസ്സുകാരി എന്നിവരെയും ഇതുവരെ ആയി കണ്ടെത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here