കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം ഗണപതിയും ലക്ഷ്മിയും വേണം; കെജരിവാള്‍

0
265

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യത്തെ സാമ്പത്തിക നില മോശം അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ മഹാത്മഗാന്ധിയുടെ ചിത്രത്തിനൊപ്പം ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉള്‍പ്പെടുത്തണം. രാജ്യത്തിന് ഐശ്വര്യം വരണമെന്നും ഓരോ കുടുംബവും സമൃദ്ധരായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതായി കെജരിവാള്‍ പറഞ്ഞു.

ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുണ്ടെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടായെന്നും കെജരിവാള്‍ ചോദിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെജരിവാള്‍. ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താന്‍ ഇത് പറയുന്നതെന്നും കെജരിവാള്‍ അഭിപ്രായപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെജരിവാളിന്റെ ഈ നീക്കം.

കഴിഞ്ഞ 27 വര്‍ഷമായി ഗുജറാത്ത ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നടത്തിയ ഏതെങ്കിലും ഒരുനല്ല കാര്യം ചൂണ്ടിക്കാണിക്കാന്‍ കഴിയുമോയെന്നും കെജരിവാള്‍ ചോദിച്ചു. ഗുജറാത്തില്‍ ആം ആദ്മിക്കെതിരെ എല്ലാ പൈശാചികശക്തികള്‍ ഒരുമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്നും ജനങ്ങള്‍ ബിജെപിയെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയെ ഏറ്റവും ശുദ്ധവായു ഉള്ള നഗരമാക്കി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here