ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഗുജറാത്ത്, സമിതിയെ നിയോഗിച്ചു

0
285

അഹമ്മദാബാദ്: ഏക സിവിൽ കോഡിലേക്ക് ഗുജറാത്തും. സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ സമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്‍ജി അധ്യക്ഷനായ സമിതി വിവിധവശങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഗോവ, ഉത്തരാഖണ്ഡ് സര്‍ക്കാരുകളും പഠനത്തിനായി സമിതിയെ നിയോഗിച്ചിരുന്നു. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതോടെ തുല്യത ഉറപ്പാക്കപ്പെടുമെന്ന് ഗതാഗത മന്ത്രി പൂർണേഷ് മോദി പറഞ്ഞു. തീരുമാനത്തിന് ഗുജറാത്ത് സർക്കാരിന് നന്ദിയെന്ന് കേന്ദ്രമന്ത്രി പുരുഷോത്തം രുപാല പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here