ഈ രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് എത്തുന്നവര്‍ക്ക് അധിക ഫീസ്; വ്യക്തമാക്കി അധികൃതര്‍

0
182

കുവൈത്ത് സിറ്റി: ഈജിപ്തുകാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ അധിക ഫീസ്. കുവൈത്തില്‍ പ്രവേശിക്കാന്‍ ഈജിപ്തുകാര്‍ക്ക് അനുവദിക്കുന്ന ഏതിനം വിസകള്‍ക്കും ഒമ്പത് കുവൈത്തി ദിനാര്‍ നല്‍കേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 30 ഡോളര്‍ എന്ന തോതിലാണ് പുതിയ ഫീസ് ബാധകമാക്കിയിരിക്കുന്നത്. 

ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ ഉള്‍പ്പെടെ ഏതിനും വിസകളിലും കുവൈത്തില്‍ പ്രവേശിക്കുന്ന ഈജിപ്തുകാര്‍ക്ക് പുതിയ ഫീസ് ബാധകമാണ്. ഇതു സംബന്ധിച്ച് വിമാനത്താവളങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും സേവനം അനുഷ്ടിക്കുന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കുന്ന ഈജിപ്തുകാരില്‍ നിന്നും ഒമ്പത് കുവൈത്തി ദിനാര്‍ എന്ന തോതില്‍ ഈടാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here