ആറ് വയസുകാരിക്ക് പീഡനം, മഞ്ചേശ്വരം സ്വദേശിക്ക് 24 വര്‍ഷം കഠിനതടവ്

0
214

കാസര്‍കോട്: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെ കോടതി 24 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 48കാരനാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ് എ. മനോജ് വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. 2016 ഏപ്രില്‍ മാസത്തിലെ ഒരു ദിവസം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആറുവയസുകാരിയെ പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്ത് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കുമ്പള ഇന്‍സ്‌പെക്ടറായിരുന്ന വി.വി മനോജാണ്. പ്രാസിക്യൂഷന് വേണ്ടി അഡ്വ.പ്രകാശ് അമ്മണ്ണായ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here