ദില്ലി: ഉത്സവ മാസമാണ് ഒക്ടോബർ. 21 ദിവസമാണ് ഈ മാസം ബാങ്കുകൾക്ക് അവധിയുള്ളത്. പ്രാദേശികമായുള്ള അവധികൾ പ്രകാരം രാജ്യത്തെ വിവിധ ബാങ്കുകൾ വിവിധ ദിവസങ്ങളിലായി അടഞ്ഞുകിടക്കും. വിപണികൾ കൂടുതൽ ആവേശത്തോടെ ഉണരുന്നതും വില്പന കൂടുന്നതുമായ മാസമാണ് ഇത് അതിനാൽത്തന്നെ ബാങ്ക് അവധികൾ ശ്രദ്ധിക്കണം.
കേരളത്തിൽ മൂന്ന് ദിവസം അടുപ്പിച്ച് ബാങ്കുകൾ അവധിയായിരിക്കും. ബാങ്കുകൾ അവരവരുടെ എടിഎമ്മുകളിൽ പണം നിറച്ചിട്ടുണ്ടെങ്കിലും ദീപാവലി പ്രമാണിച്ച് പെട്ടന്ന് തന്നെ എടിഎമ്മുകൾ കാലിയാകാനുള്ള സാധ്യത കൂടുതലാണ്. വീണ്ടും എടിഎം നിറയ്ക്കാൻ ബാങ്കുകൾ മൂന്ന് ദിനം കഴിഞ്ഞു മാത്രമേ എത്തുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ചില അവധി ദിവസങ്ങൾ പ്രാദേശിക തലത്തിൽ മാത്രമായിരിക്കും അതിനാൽ അവധി ദിനങ്ങൾ പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രം ബാങ്കിലെത്തുക.
ഒക്ടോബർ 22 : രാജ്യത്തെ ബാങ്കുകൾ എല്ലാം തന്നെ ഈ ദിനം അവധിയായിരിക്കും. കാരണം നാലാം ശനിയാഴ്ചയാണ് ഇത്.
ഒക്ടോബർ 23: ഞായർ ആയതിനാൽ അഖിലേന്ത്യാ ബാങ്ക് അവധിയാണ്
ഒക്ടോബർ 24: ദീപാവലി/കാളി പൂജ/ലക്ഷ്മി പൂജ/നരക ചതുർദശി എന്നീ ആഘോഷ ദിനം ആയതിനാൽ ഗാങ്ടോക്ക്, ഹൈദരാബന്ദ്, ഇംഫാൽ ഒഴികെ ഇന്ത്യയിലെ മറ്റിടങ്ങളിൽ ബാങ്കുകൾ അടച്ചിടും
ഒക്ടോബർ 25: ലക്ഷ്മി പൂജ/ദീപാവലി/ഗോവർദ്ധൻ പൂജ എന്നിവ പ്രമാണിച്ച് ഗാങ്ടോക്ക്, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ എന്നിവിടങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കും
ഒക്ടോബർ 26: ഗോവർദ്ധൻ പൂജ/വിക്രം സംവന്ത് പുതുവത്സര ദിനം എന്നിവയോട് അനുബന്ധിച്ച് അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ജമ്മു, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഒക്ടോബർ 27: ഭൈദൂജ്/ചിത്രഗുപ്ത് ജയന്തി/ലക്ഷ്മി പൂജ/ദീപാവലി/നിംഗോൾ ചക്കൗബ എന്നിവ പ്രമാണിച്ച് ഗാങ്ടോക്ക്, ഇംഫാൽ, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.