അച്ഛനും മകളും തമ്മിലുള്ള രസകരമായ ചാറ്റ്; അച്ഛൻ ‘തഗ്’ ആണെന്ന് ചാറ്റ് കണ്ടവര്‍…

0
174

കുടുംബം എന്നത് ഓരോ വ്യക്തിയെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഇടമാണ്. അച്ഛനും അമ്മയും സഹോദരങ്ങളുമായുമെല്ലാമുള്ള ബന്ധമാണെങ്കില്‍ അതില്‍ സ്നേഹത്തിനും കരുതലിനുമൊപ്പം തന്നെ അല്‍പം കുസൃതിയും ഇടകലര്‍ന്നിരിക്കും. മിക്ക വീടുകളിലും ഇത് കാണാൻ സാധിക്കും.

ആരെങ്കിലും ഒരാള്‍ എന്തെങ്കിലും അഭിപ്രായം പറയുമ്പോഴേക്ക് അതിനെ കളിയാക്കിക്കൊണ്ട് അടുത്തയാളും ഇയാളെ പരിഹസിച്ചുകൊണ്ട് അതിനടുത്തയാളുമെല്ലാമെത്തുന്നത് വീടുകളിലെ സ്ഥിരം കാഴ്ചയാണ്. ഇക്കാര്യത്തില്‍ പ്രായമോ സ്ഥാനമോ ഒന്നും വലിയ ഘടകമാകാറില്ല. അമ്മമാരും അച്ഛന്മാരുമെല്ലാം ഒരുപോലെ യുവാക്കള്‍ക്കും കുട്ടികള്‍ക്കുമൊപ്പം ഇത്തരത്തിലുള്ള കളിചിരികള്‍ക്ക് നില്‍ക്കാറുണ്ടെന്നതാണ് സത്യം.

സമാനമായ രീതിയില്‍ മകളെ കളിയാക്കുന്ന ഒരച്ഛന്‍റെ മെസേജാണിപ്പോള്‍ ട്വിറ്ററില്‍ വലിയ ശ്രദ്ധ നേടിയിരിക്കുന്നത്. അച്ഛനും മകളും തമ്മില്‍ വാട്സ് ആപ്പിലാണ് ചാറ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ മകളുടെയും സുഹൃത്തിന്‍റെയും രക്തപരിശോധനയുടെ റിപ്പോര്‍ട്ട് താൻ വാങ്ങിക്കൊണ്ടുവന്നിട്ടുണ്ടെന്നാണ് അച്ഛൻ ആദ്യം അയക്കുന്ന മെസേജ്. ഇതിന് മകള്‍ ‘ഓക്കെ’ എന്ന് മറുപടിയിട്ടിരിക്കുന്നു.

ശേഷമാണ് അച്ഛന്‍റെ ‘തഗ് ഡയോഗ്’. ഈ റിപ്പോര്‍ട്ടിലും അയാള്‍ക്ക് എ പ്ലസും നിനക്ക് ബി മൈനസും ആണല്ലോ എന്നാണ് മെസേജ്. എന്നുവച്ചാല്‍ രക്തഗ്രൂപ്പ് ഏതാണ് എന്നതാണ് വ്യക്തമാക്കുന്നത്. എ- പോസിറ്റീവ് ഗ്രൂപ്പും, ബി – നെഗറ്റീവ് ഗ്രൂപ്പുമെന്നര്‍ത്ഥം. പക്ഷേ പഠനത്തിലെ ഗ്രേഡ് എന്നതുപോലെയേ ഇത് ഒറ്റനോട്ടത്തില്‍ തോന്നൂ.

മകളെ കളിയാക്കുന്നതിലും യാതൊരു കുറവും വരുത്താത്ത അച്ഛനെന്നും, ‘തഗ്’ അച്ഛനെന്നുമെല്ലാം ചാറ്റിന്‍റെ സ്ക്രീൻഷോട്ടിന് താഴെ നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നു. രണ്ട് ദിവസം മുമ്പാണ് ‘മോ മോ’ എന്ന ട്വിറ്റര്‍ യൂസര്‍, അച്ഛനുമായുണ്ടായ ചാറ്റ് ആണെന്ന് വ്യക്തമാക്കി സ്ക്രീൻഷോട്ട് പങ്കുവച്ചത്. അച്ഛന്മാരെ പോലെ നമ്മളെ പരിഹസിക്കാൻ വേറാര്‍ക്കും കഴിയില്ലെന്ന അടിക്കുറിപ്പുമായാണ് സ്ക്രീൻഷോട്ട് പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here