സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തും: മുഖ്യമന്ത്രി

0
159

മയക്കുമരുന്ന് മാഫിയ സ്‌കൂളുകളെ കേന്ദ്രീകരിച്ച് സജീവമാകുകയും വളരുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മയക്കുമരുന്നിന്റെ ക്യാരിയര്‍മാരായി ഉപയോഗിക്കുന്നു. സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ പിണറായി എക്സൈസ് റെയ്ഞ്ച് ഓഫിസ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു സമൂഹത്തെ ഞെട്ടിക്കുന്ന തരത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിതരണം വ്യാപകമാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ‘മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ ആണ്‍ പെണ്‍ വിത്യാസം ഇല്ലാതായിരിക്കുന്നു.

കുട്ടികളെ പോലും ക്യാരിയര്‍മാരായി ഉപയോഗിക്കുന്നു. സ്‌കൂള്‍ പരിസരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നില്ലന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ പി.ടി.എയുടെയും നാട്ടുകാരുടെയും സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘മയക്ക് മരുന്ന് എത്തിക്കാന്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നു.ഇവരാണ് യഥാര്‍ത്ഥ മാഫിയ. ലോകത്തെ പല സര്‍ക്കാരുകളെ പോലും അട്ടി മറിക്കാന്‍ കഴിവുള്ളവരാണ് ഈ മാഫിയകളെന്നും പിണറായി വിജയന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here