‘വിമർശനം കേട്ട് പാർട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ട, ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോകും- ‘കെ എം ഷാജി

0
256

മസ്കറ്റ്:വിമർശനം കേട്ട് താൻ പാർട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോകും.ലീഗ് യോഗത്തിൽ ഉയര്‍ന്ന വിമർശനത്തിലാണ് ഷാജിയുടെ പ്രതികരണം. മസ്കറ്റ് കെ.എം.സി.സി വേദിയിലായിരുന്നു ഷാജിയുടെ മറുപടി.

മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ്  പ്രവർത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കൾ ഷാജിക്കെതിരെ വിമർശനം ഉന്നയിച്ചത്. കെ എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളിൽ പ്രസംഗിക്കുന്നുവെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുയര്‍ന്നു.

ലീഗിൽ അച്ചടക്ക സമിതി വരുമെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചെയർമാനും നാലു അംഗങ്ങളും ഉൾപ്പെടെ തെരഞ്ഞെടുക്കും. പാർട്ടിക്കെതിരെ പുറത്ത് പരാമർശം നടത്തിയാൽ നടപടിവരും. മുന്നണി മാറാൻ ഒരു സാഹചര്യവും നിലവിലെന്നും  ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here