വിജിലന്‍സ് പരിശോധന; ജില്ലയില്‍ 10 റോഡുകള്‍ പരിശോധിച്ചതില്‍ മിക്കതിലും അപാകതകള്‍ കണ്ടെത്തി

0
226

കാസര്‍കോട്: വിജിലന്‍സ് സംസ്ഥാന വ്യാപകമായി ഇന്നും റോഡുകള്‍ പരിശോധിച്ചു. ജില്ലയില്‍ 10 റോഡുകള്‍ പരിശോധിച്ചതില്‍ മിക്കതിലും അപാകതകള്‍ കണ്ടെത്തി. കാറഡുക്ക, മൂളിയാര്‍, കുമ്പള, മംഗല്‍പാടി തുടങ്ങിയ പഞ്ചായത്തിലെ റോഡുകളാണ് ഇന്ന് പരിശോധിച്ചത്. പരിശോധനക്ക് വിജിലന്‍സ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ നേതൃത്വം നല്‍കി. ഡിവൈഎസ്പിയും സംഘവും കുമ്പള, മംഗല്‍പാടി പഞ്ചായത്തുകളിലും ഇസ്‌പെക്ടര്‍ പി സുനില്‍കുമാറും സംഘവും മുളിയാര്‍, കാറഡുക്ക മേഖലകളിലുമാണ് പരിശോധന നടത്തിയത്. എ.എസ്.ഐമാരായ സതീശന്‍, മധുസൂദനന്‍, സുഭാഷ് ചന്ദ്രന്‍, പ്രിയ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഞ്ജിത് കുമാര്‍, ജയന്‍, പ്രദീപ് കുമാര്‍, പ്രമോദ് കുമാര്‍, പിഡബ്ല്യുഡി ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പി. അനില്‍കുമാര്‍, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വിഭാഗത്തിലെ അസി. എഞ്ചിനിയര്‍ പ്രവീണ്‍ എന്നിവരും വിജിലന്‍സ് ടീമില്‍ ഉണ്ടായിരുന്നു. പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയരക്ടര്‍ക്ക് നല്‍കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here