മുഖ്യമന്ത്രിയുടെ അടുത്തെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ; സംഭവം ദില്ലിയിൽ

0
244

ദില്ലി: ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

അതേസമയം, സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കോഴിക്കോട് തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ആർദ്ധരാത്രിയോടെ മാവൂർ കൽപ്പളളിയിലാണ് സംഭവം. ചെറൂപ്പ ചെട്ടിക്കടവ് സ്വദേശി ഷബീർ, അഭിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവർക്കും കൈക്കും കാലിനുമാണ് പരിക്കേറ്റത്. തെരുവ് നായകൾ മനുഷ്യർക്ക് മാത്രമല്ല വളർത്തു മൃഗങ്ങൾക്കും ഭീഷണിയാകുകയാണ്. കണ്ണൂരിൽ രണ്ട് ദിവസത്തിനിടെ രണ്ട് പശുക്കളാണ് പേവിഷബാധയേറ്റ് ചത്തത്. ഇരു വീട്ടുകാർക്കും ആകെയുള്ള ഉപജീവന മാർഗമായിരുന്നു പശു. പശു നഷ്ടപ്പെട്ട ചാല പന്ത്രണ്ട് കണ്ടിയിൽ പ്രസന്ന സാനിയോയ്ക്കൊപ്പം ചേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here