മീന്‍ വിഭവങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ നടപടിക്ക് കളക്ടര്‍ക്ക് ശിപാര്‍ശ നല്‍കി സിവില്‍ സപ്ലൈസ് അധികൃതര്‍. ചേര്‍ത്തല എക്സ്റേ ജംഗ്്ഷനു സമീപത്തെ ഹോട്ടലിനെതിരെയാണ് നടപടിയെടുക്കാന്‍് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിരന്തരമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിലെ 25 കടകളിലും പരിശോധന നടത്തിയിരുന്നു. ഏഴു ഹോട്ടലുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
ഈ കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി ഗാനാദേവി അറിയിച്ചു. ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസര്‍ സി ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
‘കരിമീന്‍ വറുത്തതിന് 350 മുതല്‍ 450 രൂപ, തിലോപ്പിയയ്ക്ക് 250 മുതല്‍ 300 രൂപ, കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചതിന് 550, ഒരു അയല വറുത്തതിന് 200 രൂപ.’- ഇങ്ങനെയായിരുന്നു ഭക്ഷ്യസാധനങ്ങളുടെ വില. അമിതവില ഈടാക്കിയത് ശരിയല്ലെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.