മംഗളൂരുവിൽ 6.71 ലക്ഷത്തിന്റെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

0
321

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 132 ഗ്രാം 24 കാരറ്റ് സ്വർണവുമായി മലയാളി പിടിയിൽ. വ്യാഴാഴ്ച രാവിലെ ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന കാസർകോട് ഹിദായത്ത് നഗറിൽ മർദാലി ഹൗസിൽ മുഹമ്മദ് സിനാൻ (25) ആണ് പിടിയിലായത്. പിടികൂടിയ സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 6,71,880 രൂപ വില വരും. ഇയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിൽ സ്വർണം പേസ്റ്റ് രൂപത്തിലാക്കി തേച്ചുപിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

കസ്റ്റംസ് സൂപ്രണ്ടുമാരായ വി.എസ്. അജിത് കുമാർ, ദുർഗേഷ് കുമാർ, അരവിന്ദ് മീണ, അജയ്, മുകേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണക്കടത്ത് പിടിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here