ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; സ്ത്രീക്ക് ദാരുണാന്ത്യം; അന്വേഷിക്കുമെന്ന് ഷഓമി

0
296

രാജ്യത്ത് ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഏറ്റവും പുതിയ വാർത്ത എന്ന് പറയുന്നത്  റെഡ്മി ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടതായിട്ടുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവം അന്വേഷിക്കുമെന്ന് ഷഓമിയും അറിയിച്ചിട്ടുണ്ട്. ഉറങ്ങിക്കിടക്കുമ്പോൾ കട്ടിലിൽ വച്ചിരുന്ന റെഡ്മി 6 എ സ്മാർട് ഫോൺ പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചതെന്ന് ഒരു യൂട്യൂബർ സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സംഭവം അന്വേഷിക്കുമെന്ന് ഷഓമി അറിയിച്ചത്.

എംഡി ടോക്ക് വൈടി എന്ന യൂട്യൂബർ പൊട്ടിത്തെറിച്ച ഫോണിന്റെയും കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെയും ഫൊട്ടോകൾ പുറത്തുവിട്ടിട്ടുണ്ട്. ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് ഡൽഹി-എൻ‌സി‌ആറിൽ താമസിക്കുന്ന തന്റെ ബന്ധു കൊല്ലപ്പെട്ടുവെന്ന് യൂട്യൂബർ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ എന്റെ അമ്മായിയെ മരിച്ച നിലയിൽ കണ്ടെത്തി. റെഡ്മി 6എ ആണ് അവർ ഉപയോഗിക്കുന്നത്, അവർ ഉറങ്ങുകയായിരുന്നു, ഫോൺ തലയിണയുടെ വശത്ത് മുഖത്തോട് ചേർത്തുവച്ചായിരുന്നു കിടന്നത്, പെട്ടെന്നാണ് ഫോൺ പൊട്ടിത്തെറിച്ചതെന്നും ട്വീറ്റിൽ പറയുന്നുണ്ട്.

ഉപഭോക്തൃ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്, ഞങ്ങൾ അത്തരം കാര്യങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഞങ്ങളുടെ ടീം അവരുടെ കുടുംബവുമായി ബന്ധപ്പെടാനും സംഭവത്തിന്റെ കാരണം കണ്ടെത്താനും ശ്രമിക്കുകയാണെന്ന് ഷഓമി അറിയിച്ചു. മരിച്ച സ്ത്രീയുടെ മകൻ സൈനികനാണ്. കുടുംബം വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നതെന്നും ഹരിയാനയിൽ നിന്നുള്ള യൂട്യൂബർ പോസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here