ഫാസ്ടാഗ് റീച്ചാര്‍ജ് സേവനം ഒരുക്കി വാട്സാപ്പ്

0
252

ഉപഭോക്തൃ സൗഹൃദ ഫീച്ചറുകള്‍ അ‌വതരിപ്പിക്കുന്നവരില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുള്ള വാട്സാപ്പ് ഇപ്പോള്‍ അ‌ത്തരത്തില്‍ ​ഒരു പുത്തന്‍ ഫീച്ചര്‍ അ‌വതരിപ്പിച്ചിരിക്കുകയാണ്.

വാട്സാപ്പ് വഴി ഇനി ഫാസ്ടാഗും റീച്ചാര്‍ജ് ചെയ്യാം. മുമ്പ് വാട്സാപ്പ് പണം ​കൈമാറ്റം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമായിരുന്നു.

അതേ മാതൃകയില്‍ ഈ പുതിയ ഫാസ്ടാഗ് റീച്ചാര്‍ജ് സൗകര്യവും ഏറെ പ്രയോജനപ്രദമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നിലവില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാകില്ല. തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക്, അ‌തും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഈ സൗകര്യം ലഭിക്കുക. ഭാവിയില്‍ മറ്റു ബാങ്കുകളും ഈ സൗകര്യം നല്‍കിയേക്കാം.

ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നതിനായി ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് ക്ലോസ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. മറ്റ് ആപ്പുകളെയോ ബാങ്ക് വെബ്​സൈറ്റുകളെയോ ആശ്രയിക്കാതെ മൊ​ബൈല്‍ റീചാര്‍ജ് ചെയ്യാന്‍ സാഹചര്യം ഒരുക്കിയതിനു സമാനമായാണ് ഈ സൗകര്യവും വാട്സാപ്പ് നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here