പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണം: സംസ്ഥാനത്ത് 1404 പേർ അറസ്റ്റിലായെന്ന് പൊലീസ്

0
156

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമവുമായ ബന്ധപ്പെട്ട് സംസ്ഥാനത്ത് 1404 പേർ അറസ്റ്റിലായെന്ന് പൊലീസ്. 309 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. 834 പേരെ കരുതൽ തടങ്കലിലുമാക്കിയിട്ടുണ്ട്. അതേസമയം കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും പൊലീസ് പരിശോധന നടന്നു.

മട്ടന്നൂർ,പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഹർത്താൽ ദിനത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

വിശദ വിവരങ്ങൾ ( ജില്ലാ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 25, 52, 151

തിരുവനന്തപുരം റൂറൽ – 25, 141, 22

കൊല്ലം സിറ്റി – 27, 169, 13

കൊല്ലം റൂറൽ – 13, 108, 63

പത്തനംതിട്ട – 15, 126, 2

ആലപ്പുഴ – 15, 63, 71

കോട്ടയം – 28, 215, 77

ഇടുക്കി – 4, 16, 3

എറണാകുളം സിറ്റി – 6, 12, 16

എറണാകുളം റൂറൽ – 17, 21, 22

തൃശൂർ സിറ്റി – 10, 18, 14

തൃശൂർ റൂറൽ – 9, 10, 10

പാലക്കാട് – 7, 46, 35

മലപ്പുറം – 34, 158, 128

കോഴിക്കോട് സിറ്റി – 18, 26, 21

കോഴിക്കോട് റൂറൽ – 8, 14, 23

വയനാട് – 5, 114, 19

കണ്ണൂർ സിറ്റി – 26, 33, 101

കണ്ണൂർ റൂറൽ – 7, 10, 9

കാസർഗോഡ് – 10, 52, 34

LEAVE A REPLY

Please enter your comment!
Please enter your name here