നവരാത്രി: ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

0
178

തിരുവനന്തപുരം∙ നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 4,5 തീയതികളില്‍ സര്‍ക്കാര്‍ അവധിയാണ്.

ദുർഗാഷ്ടമി ദിനമായ ഒക്ടോബർ 3ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രഫഷനൽ സ്ഥാപനങ്ങൾക്കും സർവകലാശാലാ പഠനവിഭാഗങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here