ചാര്‍ജിനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; 8 മാസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണമരണം

0
153

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ചാര്‍ജിന് ഇട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞിന് മരണം. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണാണ് 8 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത്.

പച്ചൗമി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണു സംഭവമുണ്ടായത്. കുഞ്ഞ് ഉറങ്ങിക്കിടന്ന കട്ടിലിനരികില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടതിന് ശേഷം ഗൃഹനാഥന്‍ സുനില്‍കുമാര്‍ കശ്യപ് ജോലിക്കു പോയതായിരുന്നു.

വീടിന് തീപിടിച്ച് മേല്‍ക്കൂര കട്ടിലിലേക്കു വീണാണ് കുഞ്ഞിനു പൊള്ളലേറ്റത്. അപകടസമയത്ത് സുനില്‍കുമാറിന്റെ ഭാര്യയും 2 വയസ്സുള്ള മൂത്ത കുട്ടിയും വീട്ടിലുണ്ടായിരുന്നു. അപകടം നടന്ന ഉടനെ പൊള്ളലേറ്റ കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here