Thursday, January 23, 2025
Home Kerala ഗൂ​ഗിൾ പേ വഴി കൈക്കൂലി; എംവിഡി ഓഫീസുകളിൽ ക്രമക്കേട് വ്യാപകം; വിജിലൻസ് കണ്ടെത്തൽ

ഗൂ​ഗിൾ പേ വഴി കൈക്കൂലി; എംവിഡി ഓഫീസുകളിൽ ക്രമക്കേട് വ്യാപകം; വിജിലൻസ് കണ്ടെത്തൽ

0
231

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന. ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഏജന്റുമാർ അഴിമതി പണം നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു. പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.

ഏജന്റുമാരിൽ നിന്നു പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഏജന്റുമാരുടെ സ്ഥപനങ്ങൾ, ഡ്രൈവിങ് സ്കൂളുകൾ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്. പരിശോധനാ റിപ്പോർട്ട് എസ്പിമാർ നാളെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here