കോവിഡ് കാലത്ത് എടുത്ത അക്രമസ്വഭാവമില്ലാത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും

0
181

കോവിഡ് കാലത്ത് സര്‍ക്കാര്‍ എടുത്ത അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പൊതുമുതല്‍ നശീകരണം തുടങ്ങിയുള്ള ഗൗരവമായ കുറ്റങ്ങള്‍ക്കെടുത്ത കേസുകള്‍ നിലനില്‍ക്കും. കോവിഡ് കാലത്ത് ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മാസ്‌ക് ധരിക്കാത്തത്, സാമൂഹിക അകലം പാലിക്കാത്തത് തൂടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്.

പി എസ് സി സമരത്തില്‍ എടുത്ത കേസുകളും പിന്‍വലിക്കാന്‍ ഏറക്കുറെ തിരുമാനമായി . ഇതിലും പൊതുമുതല്‍ നശീകരണവും ക്രിമിനല്‍ സ്വഭാവം ഇല്ലാത്തതുമായ കേസുകളാണ് പിന്‍വലിക്കുക. ഏതൊക്കെ കേസുകള്‍ പിന്‍വലിക്കണം എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും.

യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, നിയമ സെക്രട്ടറി വി. ഹരി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here