കേരളത്തിലെ മയക്കുമരുന്നിനും ബംഗ്ളാദേശ് അതിർത്തിയിലെ പോത്തുകൾക്കും തമ്മിൽ ഉള്ളത് വൻ ബന്ധം, അന്വേഷണത്തിൽ വ്യക്തമായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

0
309

കൊച്ചി: മുർഷിദാബാദിലെ ജലംഗിക്കാർക്ക് പോത്ത് വളർത്തലിനോടാണ് ഇപ്പോൾ പ്രിയം. മികച്ച വരുമാനം നേടുകയല്ല ലക്ഷ്യം. ലഹരിക്കടത്താണ് ! ബംഗ്ലാദേശിൽ നിന്ന് ‘ബംഗ്ലാ ബ്രൗൺഷുഗർ’ കടത്താൻ ലഹരിമാഫിയ പോത്തുകളെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അതിർത്തി ഗ്രാമമായ ജലംഗിക്കാർ പോത്തുകർഷരാകാൻ തുടങ്ങിയത്. കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായ കേസിൽ എക്സൈസ് സംഘം നടത്തിയ അന്വേഷണമാണ് രാജ്യത്തേക്ക് ബംഗ്ലാ ബ്രൗൺഷുഗർ എത്തുന്ന പോത്തിടപാടിലേയ്ക്ക് വെളി​ച്ചം വീശി​യത്.

അതിരാവിലെ പോത്തുകളുമായി ബംഗ്ലാദേശ് അതിർത്തിയിൽ എത്തുകയാണ് ആദ്യം ചെയ്യുന്നത്. ആധാർ കാർഡ് നൽകി അതിർത്തി കടക്കും. കാലിമേയ്ക്കാനും മറ്റും അതിർത്തികടക്കാൻ ഇവർക്ക് അനുവാദമുണ്ട്. സന്ധ്യയോടെ തിരികെ വരുമ്പോൾ പോത്തുകൾക്ക് ഇടയിലൂടെ ലഹരിമരുന്നുമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതാണ് ഒരു രീതി. പോത്തുകളുടെ ശരീരത്തിൽ ലഹരിപ്പൊതികൾ പതിപ്പിച്ചും കടത്തുന്നുണ്ട് . ഇരുട്ടുവീഴുന്നതോടെ പെട്ടെന്ന് ഇത് തിരിച്ചറിയാനും കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here