എം.കെ അലി മാസ്റ്റർ മലപ്പുറത്ത് നിന്ന് വന്ന് കാസർകോടിന്റെ സ്വന്തമായിട്ട് 50 വർഷം

0
246

ഉപ്പള : മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം.കെ അലി മാസ്റ്റർ കാസർകോട്ട് കുടിയേറി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അധ്യാപനവും പൊതുപ്രവർത്തനവുമായി 50 വർഷം പിന്നിട്ടു.

തളങ്കര പടിഞ്ഞാർ, തെരുവത്ത്, കാവുഗോളി, അടുക്ക്ത്ത്ബയൽ, ഉപ്പള, മംഗൽപാടി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്ത് 2008ൽ വിരമിച്ചു. 2010 മുതൽ അഞ്ച് വർഷം മംഗൽപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു. വൈസ് പ്രസിഡണ്ടുമാർക്ക് താലൂക്ക് വികസന സമിതിയിൽ പ്രാതിനിധ്യം നേടാൻ വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിച്ചു. ഡി.പി.ഇ.പി ജില്ലാ ഉപദേശക സമിതി അംഗമായപ്പോൾ ഷിറിയ, ചിന്നമുഗർ ഏകാംഗ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിൽ അലിമാസ്റ്റർ മുന്നിൽ നിന്ന് പ്രവർത്തിച്ചു. 1980 ൽ ഭാഷാ സമരത്തിൽ കെ.എ.ടി.എഫിനെ നയിച്ചു. സാക്ഷരത എ.പി.ഒ, ജനകീയാസൂത്രണം, ഡി.ആർ.പി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അടക്കമുള്ള പദവികളും വഹിച്ചു.
നിലവിൽ മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി പ്രസിഡണ്ടും, സുന്നി മഹൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാണ്.

കേരളം പിറന്നിട്ട് 66 വർഷം പിന്നിട്ടിട്ടും കാസർകോട് ജില്ലയിൽ മലയാളം ഇല്ലാതിരുന്ന 84 കന്നഡ വിദ്യാലയങ്ങളിൽ മലയാളം ആരംഭിക്കുന്നതിന് വേണ്ടി നടത്തിയ പരിശ്രമങ്ങൾ അലി മാസ്റ്ററുടെ പ്രവർത്തന വഴിയിലെ ശ്രദ്ധേയമായ അധ്യായമാണ്.

കുടിയേറ്റത്തിന്റെ 50 -ാം വാർഷികത്തിന്റെ ഭാഗമായി ഉപ്പള ജി.എച്ച്.എസ്.എസിലെ 1992-93 എസ്.എസ്.എൽ.സി ബാച്ച് പെൺകൂട്ടായ്മ അലി മാസ്റ്ററെ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here