ഉപ്പള ഗേറ്റ് അടിപ്പാത; ആക്ഷൻ കമ്മിറ്റി ധർണ നടത്തി

0
157

കുമ്പള: നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ദേശീയ പാതയിൽ ഉപ്പള കയറ്റിന് സമീപം അടിപ്പാത നിർമ്മിക്കാൻ അധികൃതർ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ച് ഉപ്പള ഗേറ്റ് അണ്ടർ പാസേജ് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് ധർണ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഗോൾഡൻ അബ്ദുൽ റഹ്മാൻ, കൺവീനർ ഷാജി ഭഗവതി, ട്രഷറർ അബ്ദുൽ ലത്തീഫ് അറബി, എസ്.എം. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, മുഹമ്മദ്‌ കുഞ്ഞി മൂൺ, അയ്യൂബ് മുഹമ്മദ്, അഷ്റഫ് മണ്ണാട്ടി തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here