5ജി സേവനത്തിന് ഇനി അധികം കാത്തിരിക്കണ്ട, ഉടൻ എത്തിക്കുമെന്ന് എയർടെൽ; സിം കാര്യത്തിൽ സുപ്രധാന അറിയിപ്പ്

0
213

ഒരു മാസത്തിനകം 5ജി സേവനവുമായിഎത്തുമെന്ന് അറിയിച്ച് എയർടെൽ. എയർടെൽ, വോഡഫോൺ, ജിയോ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെലികോം നെറ്റ്‌വർക്ക് ദാതാക്കൾ വരും മാസങ്ങളിൽ 5ജി കൊണ്ടുവരുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എയർടെല്ലിന്റെ പ്രഖ്യാപനം. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണുള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വർക്ക് ദാതാക്കൾ അറിയിച്ചു. കൂടാതെ നഗരങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 2024 മാർച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.

തങ്ങളുടെ സിം 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തവർ അവരുടെ സിമ്മുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് എയർടെൽ അറിയിച്ചു. 5ജിയെ ഇത് സപ്പോർട്ട് ചെയ്യും. തങ്ങളുടെ പ്രദേശത്ത് 5ജി ലഭിക്കുമോ, എപ്പോൾ ലഭിക്കുമെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക് അവരുടെ നഗരവും ഫോണും ഉപയോഗിച്ച് എയർടെൽ താങ്ക്സ് ആപ്പിൽ അപ്ഡേഷൻ പരിശോധിക്കാവുന്നതാണ്. 5ജി ആരംഭിച്ചതിന് ശേഷം മാത്രമേ ഈ ഫീച്ചർ ലൈവ് ആകൂ.

കഴിഞ്ഞ ദിവസം ലേലത്തിൽ സ്വന്തമാക്കിയ 5ജി സ്‌പെക്ട്രത്തിന് വേണ്ടി അഡ്വാൻസായി തുകയടച്ച് എയർടെൽ രംഗത്തെത്തിയിരുന്നു. നൽകേണ്ട ആകെ തുകയിൽ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയർടെൽ ടെലികോം വകുപ്പിന് നൽകിയിരിക്കുന്നത്. 20 വർഷങ്ങളായി തവണകളായി തുക അടയ്ക്കാനുള്ള അനുമതി ടെലികോം വകുപ്പ് കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ നാലുവർഷത്തെ തുകയാണ് മുൻകൂറായി എയർടെൽ നൽകിയിരിക്കുന്നത്.വരുന്ന നാലു വർഷത്തെ ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ഇത് എയർടെല്ലിനെ സഹായിക്കും. 5ജി വിന്യാസം സംബന്ധിച്ച് പ്രവർത്തിക്കാനും കമ്പനിയെ ഈ കാലയളവ് സഹായിക്കും. റിലയൻസിന്റെ ജിയോയും  7864 കോടി രൂപ ആദ്യ തവണയായി അടച്ചിട്ടുണ്ട്.അദാനി ഡാറ്റ നെറ്റ് വർക്ക്‌സ് 18.94 കോടി രൂപയും വോഡഫോൺ ഐഡിയ 1679 കോടി രൂപയും അടച്ചു കഴിഞ്ഞു. 3,848.88 കോടി രൂപ മുൻകൂറായി നൽകിയ ശേഷം ബാക്കിതുക 19 ഗഡുക്കളായി നൽകുന്നതിനുള്ള അവസരം കമ്പനിക്ക് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here