215 കോടിയുടെ തിരുവോണം ബമ്പര്‍ വിറ്റു, ടിക്കറ്റ് വില കൂട്ടിയിട്ടും ആവശ്യക്കാര്‍ പ്രതീക്ഷിച്ചതിലേറെ

0
302

കാഞ്ഞങ്ങാട്: നറുക്കെടുപ്പിന് അഞ്ചുനാള്‍ ബാക്കിയിരിക്കേ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് 89.06 ശതമാനവും വിറ്റു. 60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. 53,76,000 ടിക്കറ്റുകളും വിറ്റു. ഇത്രയും ടിക്കറ്റ് വിറ്റതിലൂടെ സര്‍ക്കാരിനു കിട്ടിയത് 215.04 കോടി രൂപ. ചൊവ്വാഴ്ചമാത്രം വിറ്റത് 2,70,115 ടിക്കറ്റുകളാണ്.

കഴിഞ്ഞവര്‍ഷം ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു കിട്ടിയത് 124.5 കോടി രൂപയാണ്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്ന് ടിക്കറ്റു വില 300 രൂപയായിരുന്നു. ഇത്തവണ ബാക്കിയുള്ള ടിക്കറ്റുകള്‍ കൂടി വിറ്റഴിച്ചാല്‍ സര്‍ക്കാര്‍ ഖജനാവിലെത്തുന്ന മൊത്തം തുക 240 കോടി രൂപയാണ്.

ഇക്കുറി ടിക്കറ്റൊന്നിന് 500 രൂപയായിട്ടും ആവശ്യക്കാര്‍ക്ക് കുറഞ്ഞില്ലെന്നു മാത്രമല്ല, പ്രതീക്ഷിച്ചതിലും കൂടുതല്‍ വിറ്റഴിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here