വീണ്ടും വിജയികളെ കാത്ത് 42 കോടിയുടെ സമ്മാനം; പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്

0
302

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ നിമിഷങ്ങള്‍ കൊണ്ട് കോടീശ്വരന്മാരാക്കിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റ് തുടര്‍ച്ചയായ രണ്ടാം മാസത്തിലും 42 കോടി രൂപ സമ്മാനം നല്‍കുന്ന പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ‘മൈറ്റി – 20 മില്യന്‍’ (Mighty 20 Million) നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സെപ്റ്റംബര്‍ മാസത്തിലുടനീളം സ്വന്തമാക്കാന്‍ അവസരമുണ്ട്. ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് എല്ലാ ആഴ്ചയിലും നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ പങ്കാളിയായി മൂന്ന് ലക്ഷം ദിര്‍ഹം നേടാനുള്ള അവസരവും ഇതിനോടൊപ്പം ലഭിക്കും.

ഒക്ടോബര്‍ മൂന്നിന് യുഎഇ സമയം വൈകുന്നേരം 7.30ന് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന വിജയിക്ക് രണ്ട് കോടി ദിര്‍ഹമായിരിക്കും (42 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിക്കുക. ഇതിന് പുറമെ 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവുമുണ്ട്. 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും വിജയികളെ കാത്തിരിക്കുന്നു. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് വഴിയും യുട്യൂബ് ചാനലിലും നറുക്കെടുപ്പ് തത്സമയം കാണാമെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നു.

Enter this months Big Ticket raffle for the chance to win the Mighty AED 20 million

വന്‍തുകയുടെ സമ്മാനങ്ങള്‍ക്ക് പുറമെ സ്വപ്‍ന വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്ന ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളും പ്രേക്ഷകര്‍ക്ക് സ്വന്തമാക്കാം. ഇതാദ്യമായി ഒക്ടോബര്‍ മൂന്നിന് രണ്ട് വിജയികള്‍ക്ക് ജീപ്പ് ഗ്രാന്റ് ചെറോക് കാര്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇക്കുറി ഒരുങ്ങുന്നത്. ഇതിന് പുറമെ നവംബര്‍ മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ 420ഐ കാറും വിജയികള്‍ക്ക് സമ്മാനമായി ലഭിക്കും. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 150 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളക്കിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴി നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാം. വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും മറ്റ് അറിയിപ്പുകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാം. വലിയ വിജയമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

Enter this months Big Ticket raffle for the chance to win the Mighty AED 20 million

3,00,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

  • പ്രൊമോഷന്‍ 1: സെപ്റ്റംബര്‍ 1 – 7, നറുക്കെടുപ്പ് തീയതി –  സെപ്റ്റംബര്‍ 8  (വ്യാഴാഴ്‍ച)
  • പ്രൊമോഷന്‍ 2: സെപ്റ്റംബര്‍ 8 – 14, നറുക്കെടുപ്പ് തീയതി –  സെപ്റ്റംബര്‍ 15  (വ്യാഴാഴ്‍ച)
  • പ്രൊമോഷന്‍ 3: സെപ്റ്റംബര്‍ 15 – 21, നറുക്കെടുപ്പ് തീയതി –  സെപ്റ്റംബര്‍ 22  (വ്യാഴാഴ്‍ച)
  • പ്രൊമോഷന്‍ 4: സെപ്റ്റംബര്‍ 22 – 30, നറുക്കെടുപ്പ് തീയതി –  ഒക്ടോബര്‍ 1  (ശനിയാഴ്‍ച)

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here