വിദ്യാര്‍ത്ഥിക്ക് നേരെ കുതിച്ച് ചാടി തെരുവ് നായ; കോഴിക്കോട്ടെ തെരുവ് നായയുടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്ത്

0
464

കോഴിക്കോട്∙ അരക്കിണറില്‍ കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു. നായ കുട്ടികളെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തെരുവുനായയെ തള്ളിമാറ്റി രക്ഷപ്പെടാൻ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. കുട്ടിയെ നായ കടിച്ചുവലിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പന്ത്രണ്ട് വയസുളള നൂറാസ്, വൈഗ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സാജുദീന്‍ എന്നയാള്‍ക്കും കടിയേറ്റിരുന്നു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

അതേസമയം. അരക്കിണറിൽ നളിനി എന്ന വീട്ടമ്മയ്ക്കും നായയുടെ കടിയേറ്റു. കോഴിയെ പിടിക്കാൻ എത്തിയ നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. നൂറാസിനെ ആക്രമിച്ച അതേ നായ തന്നെയാണ് നളിനിയെയും കടിച്ചത്. കോഴിക്കോട്ട് നാദാപുരം വിലങ്ങാട് 12 വയസുകാരനെയും തെരുവുനായ ആക്രമിച്ചു.

ഇന്നലെമാത്രം, സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റത് അൻപതോളം പേർക്കാണ്. പാലക്കാട്ട് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന 3 വയസുള്ള ആദിവാസി ബാലന് കടിയേറ്റിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തി. ആ നായയ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്. ശാസ്താംകോട്ടയിൽ വയോധികരായ രണ്ടുപേരെ വീട്ടുമുറ്റത്തു നിൽക്കുമ്പോൾ‍ നായ കടിച്ചു. ഇവരുടെ വളർത്തു മൃഗങ്ങളെ ആക്രമിച്ച നായ തളർന്നു വീണുചത്തു. വയനാട് 4 പേരെ തെരുവുനായ കടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here