വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ തേടി കാമുകിയെത്തി; വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

0
293

തിരുപ്പതി: സിനിമാക്കഥയെ വെല്ലുന്നൊരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുപ്പതിയിലെ അംബേദ്ക്കര്‍ നഗറില്‍ നടന്നത്. ഭര്‍ത്താവിനും കാമുകിക്കുമായി തന്‍റെ ജീവിതം ഒഴിഞ്ഞുകൊടുത്തിരിക്കുകയാണ് ഒരു ഭാര്യ. ഭര്‍ത്താവിനെ തേടി പഴയ കാമുകിയെത്തിയപ്പോള്‍ വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല, ഒരേ വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു.

തിരുപ്പതി ജില്ലയിലെ പഴയ നെല്ലൂർ ജില്ലയിലെ ഡക്കിലിയിലെ അംബേദ്കർ നഗറിലുണ്ടായ സംഭവം നഗരത്തിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ്. ടിക്ടോകില്‍ വീഡിയോ ചെയ്യുന്ന ആളാണ് കഥാനായകനായ കല്യാണ്‍. രണ്ടു വര്‍ഷം മുന്‍പാണ് ഇയാള്‍ സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനു മുന്‍പ് നിത്യശ്രീ എന്ന യുവതിയുമായി കല്യാണ്‍ പ്രണയത്തിലായിരുന്നു. വിശാഖപട്ടണം സ്വദേശിയായ ഇവരുമായി കുറച്ചു നാളായി അകല്‍ച്ചയിലായിരുന്നു.

കല്യാണും വിമലയും സന്തോഷകരമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നിത്യശ്രീയുടെ രംഗപ്രവേശം. കല്യാണ്‍ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും നിത്യശ്രീ അയാളോട് കന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതറിഞ്ഞ വിമല മുന്‍കയ്യെടുത്ത് ഭര്‍ത്താവിന്‍റെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഒപ്പം തങ്ങളോടൊപ്പം കഴിയാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ വിവാഹം നിയപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ച് ആദ്യഭാര്യയുടെ സാന്നിധ്യത്തിൽ ബുധനാഴ്ചയാണ് കല്യാണ്‍ നിത്യശ്രീയെ വിവാഹം കഴിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here