ലോകത്തിലെ വാഹനങ്ങളിൽ മൂന്നു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നാൽ ലോകത്തിലെ റോഡപകട മരണങ്ങളിൽ 12 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021ൽ രാജ്യത്ത് റോഡപകടങ്ങളിൽ 1.55 ലക്ഷം പേരാണ് മരിച്ചത്. ശരാശരിയെടുത്താൽ പ്രതിദിനം 426 പേരും ഓരോ മണിക്കൂറിൽ 18 പേരും. ഒരു കലണ്ടർ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കൂടാതെ, രാജ്യത്തെ 4.03 ലക്ഷം റോഡപകടങ്ങളിൽ 3.71 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.