രണ്ട് മാറ്റം വേണം! ടി20 ലോകകപ്പ് ടീമില്‍ മുഹമ്മദ് ഷമിയെവിടെ? സെലക്റ്റര്‍മാരോട് മുഹമ്മദ് അസറുദ്ദീന്റെ ചോദ്യം

0
462
India's Mohammed Shami reacts after he was hit by three consecutive boundaries during the Cricket Twenty20 World Cup match between India and Pakistan in Dubai, UAE, Sunday, Oct. 24, 2021. (AP Photo/Aijaz Rahi)

ദുബായ്: ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. അപ്രതീക്ഷിത തീരുമാനങ്ങളൊന്നും ഉണ്ടായില്ല. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടതാണ് പലരും എടുത്തുപറയുന്നത്. അതോടൊപ്പം മുഹമ്മദ് ഷമിയെ പ്രധാന സ്‌ക്വാഡില്‍ എടുത്തില്ലെന്നുള്ളതും ചര്‍ച്ചയായി. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഷമി സ്റ്റാന്‍ഡ് ബൈ താരമായിട്ട് മാത്രമാണ് ഉള്‍പ്പെട്ടത്.

ഇതിനെതിരെ പലവിധത്തിലുള്ള എതിര്‍പ്പുകളും ഉണ്ടായിരുന്നു. ഹര്‍ഷല്‍ പട്ടേലിന് പകരം ഷമി ടീമിലെത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത് വാദിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ അദ്ദേഹത്തിന്റെ സേവനം ഗുണം ചെയ്യുമെന്നായിരുന്നു കെ ശ്രീകാന്തിന്റെ വാദം. ഇപ്പോള്‍ അതേ അഭിപ്രായം പങ്കുവെക്കുയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും. ഷമിക്കൊപ്പം ശ്രേയസ് അയ്യരും ടീമില്‍ വേണമായിരുന്നുവെന്നാണ് അസര്‍ പറയുന്നത്.

അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നതിങ്ങനെ… ”ദീപക് ഹൂഡയ്‌ക്കൊപ്പം ശ്രേയസ് അയ്യരും, ഹര്‍ഷല്‍ പട്ടേലിന് പകരം മുഹമ്മദ് ഷമിയും ടീമില്‍ വരണമായിരുന്നു. എന്റെ ടീം അങ്ങനെയാണ്.” അസര്‍ കുറിച്ചിട്ടു. ഷമിക്കൊപ്പം ശ്രേയസും സ്റ്റാന്‍ഡ് ബൈ താരമായിട്ട് ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. എന്നാല്‍ അടുത്തകാലത്ത് നടത്തിയ ബാറ്റിംഗ് മികവും ഓള്‍റൗണ്ടറാണെന്നുള്ള പരിഗണനയും ഹൂഡയ്ക്ക് ലഭിക്കുകയായിരുന്നു. ഇതോടെയാണ് സഞ്ജുവിനുള്ള വഴിയും അടഞ്ഞത്.

ഇന്ത്യയുടെ ലോകകപ്പ് ടീം: ഇന്ത്യ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

സ്റ്റന്‍ഡ് ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍.

ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍.

LEAVE A REPLY

Please enter your comment!
Please enter your name here