രണ്ടാഴ്ച നീളുന്ന പര്യടനം; മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്

0
243

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പ് സന്ദർശനത്തിനൊരുങ്ങുന്നു. ഒക്ടോബർ ആദ്യത്തെ ആഴ്ചയാണ് സന്ദർശനം. യാത്ര രണ്ടാഴ്ച നീണ്ടേക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ് സന്ദർശിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർ​ഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും ‌യൂറോപ് സന്ദർശിച്ചിരുന്നു. പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ റൂം ഫോർ റിവർ പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു.

ചിലപ്പോൾ കൂടുതൽ മന്ത്രിമാരും സംഘത്തിലുണ്ടാകാൻ സാധ്യതയുണ്ട്. എത്രമന്ത്രിമാരുണ്ടാകുമെന്ന കാര്യത്തിൽ പൊതുഭരണവകുപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല. യാത്ര അനുമതിക്കായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. അംബാസഡർമാരുമായും ചർച്ച നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here