യുപിയിലെ ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി; 6 പേർ കസ്റ്റഡിയിൽ

0
244

ലഖ്‍നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്. സംഭവത്തിൽ ആറു പേരെ കസ്റ്റഡിയിലെടുത്തതായി ലഖിംപൂർ ഖേരി പൊലീസ് വ്യക്തമാക്കി. ചോട്ടു , ഹഫീസുൽ റഹ്മാൻ,  ഹാരിഫ്‌, സുഹൈൽ ,ജുനൈദ്, കരീമുദീൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ചോട്ടു എന്ന ആളാണ് പെൺകുട്ടികളെ കൊണ്ടു പോയത്. ഇവരെ ബൈക്കിൽ പാടത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് സുഹൈൽ, ജുനൈദ്  എന്നീ പ്രതികൾ പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സഹോദരികൾ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടതോടെ പ്രതികൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മരത്തിൽ ഇവരുവരെയും കെട്ടി തൂക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here