അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടു. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും രാജ്യത്തെ ഉള്‍പ്രദേശങ്ങളിലും ഒരുപോലെ മുന്നറിയിപ്പുണ്ട്.
#تنبيه #ضباب #المركز_الوطني_للأرصاد#Alert #Fog_Alert #NCM pic.twitter.com/v9hV6PUqqr
— المركز الوطني للأرصاد (@NCMS_media) September 25, 2022
അല്‍ ഐന്‍ – ദുബൈ റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളിലെല്ലാം ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കി. റോഡുകളിലെ പരമാവധി വേഗതപരിധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ തെളിയുന്ന സ്‍പീഡ് ലിമിറ്റ് ശ്രദ്ധിക്കുകയും കര്‍ശനമായി പാലിക്കുകയും വേണമെന്ന് പൊലീസ് അറിയിച്ചു.
#urgent | #fog#AbuDhabi_Police call on motorists to exerise caution due to reduced visibility during the fog. They are urged to follow changing speed limits displayed on electronic information boards.
Drive Safely pic.twitter.com/8hQlckJUK9— شرطة أبوظبي (@ADPoliceHQ) September 24, 2022
അല്‍ ഐന്‍ – ദുബൈ റോഡ് (അല്‍ ഹിയാര്‍ – അല്‍ ഫഖാ), അല്‍ ബദ – നഹില്‍ റോഡ്, സ്വൈഹാന്‍ റോഡ് (നഹില്‍ – അല്‍ ഹിയാര്‍) എന്നീ റോഡുകളില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം യുഎഇയില്‍ അനുഭവപ്പെട്ടിരുന്ന കനത്ത ചൂടില്‍ കുറവ് വന്നിട്ടുണ്ട്. അബുദാബിയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയും ദുബൈയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും അന്തരീക്ഷ താപനിലയെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.