മൈസൂരു: ചിക്കമഗളൂരുവില്‍ മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ നാലു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ചിക്കമഗളൂരു നിവാസികളായ ഗുരു, പ്രസാദ്, പാര്‍ഥിഭന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്.
ലവ് ജിഹാദ് ആരോപിച്ചാണിവര്‍ വിവാഹം തടഞ്ഞത്. യുവതിയുടെ അമ്മ വിവാഹത്തിന് സമ്മതിച്ചിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകാനുള്ള നടപടികള്‍ക്കിടെ പ്രതികളെത്തി തടയുകയായിരുന്നു. തുടര്‍ന്ന്, യുവാവിനെയും യുവതിയെയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
സ്റ്റേഷനില്‍വെച്ച് യുവാവ് ഇവര്‍ക്കെതിരേ പരാതിനല്‍കിയതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ചിക്കമഗളൂരു ജില്ലാ പോലീസ് മേധാവി ഉമാ പ്രശാന്തിന്റെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.