മാര്‍ട്ടിന്‍ ഗപ്റ്റിലിനെ പറന്നു പിടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍; അവിശ്വസനീയ ക്യാച്ചിന്റെ വീഡിയോ കാണാം

0
241

കെയ്ണ്‍സ്: ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരത്തില്‍ അഞ്ചാം ഓവര്‍ എറിയാനെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിലാണ് അത്ഭുതകരമായ ക്യാച്ച്.

സ്റ്റാര്‍ക്കിന്റെ പന്ത് ഉള്ളിലേക്ക് വരുമെന്ന് കരുതിയെങ്കിലും ഔട്ട്‌സ്വിങ്ങറായിരുന്നു. എഡ്ജായ പന്ത് ബാക്ക്‌വാര്‍ഡ് പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു മാക്‌സ്‌വെല്‍ ഒരു മുഴുനീളെ ഡൈവിംഗിലൂടെ കൈക്കലാക്കി. ഇടത്തോട് ഡൈവ് ചെയ്താണ് മാക്‌സി പന്ത് കയ്യിലൊതുക്കിയത്. ആറ് റണ്‍ മാത്രമായിരുന്നു മാക്‌സ്‌വെല്ലിന്റെ സമ്പാദ്യം. വീഡിയോ കാണാം…

ക്യാച്ചിന് പിന്നാലെ നാല് വിക്കറ്റും മാക്‌സ്‌വെല്‍ വീഴ്ത്തി. പത്ത് ഓവര്‍ പൂര്‍ത്തിയാക്കിയ മാക്‌സ്‌വെല്‍ 52 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്. കെയ്ന്‍ വില്യംസണ്‍ (45), ടോം ലാഥം (43), ഡാരില്‍ മിച്ചല്‍ (26), മൈക്കല്‍ ബ്രേസ്‌വെല്‍ (7) എന്നിവരാണ് മാക്‌സ്‌വെല്‍ പുറത്താക്കിയത്. ന്യൂസിലന്‍ഡ് മധ്യനിര തകര്‍ന്നതോടെ കിവീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഡെവോണ്‍ കോണ്‍വെ (46), ജയിംസ് നീഷം (16), മിച്ചല്‍ സാന്റ്‌നര്‍ (13), മാറ്റ് ഹെന്റി (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (5), ട്രന്റ് ബോള്‍ട്ട് (6) പുറത്താവാതെ നിന്നു. ജോഷ് ഹേസല്‍വുഡിന് മൂന്ന് വിക്കറ്റുണ്ട്. സ്റ്റാര്‍ക്ക്, ആഡം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41.4 ഓവറില്‍ എട്ടിന്  വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തിട്ടുണ്ട്. കാമറൂണ്‍ ഗ്രീന്‍ (78), ആഡം സാംപ (3) എന്നിവരാണ് ക്രീസില്‍. ഡേവിഡ് വാര്‍ണര്‍ (20), ആരോണ്‍ ഫിഞ്ച് (5), സ്റ്റീവന്‍ സ്മിത്ത് (1), മര്‍നസ് ലബുഷെയ്ന്‍ (0), മാര്‍കസ് സ്റ്റോയിനിസ് (5), അലക്‌സ് കാരി (85), മാക്‌സ്‌വെല്‍ (2), സ്റ്റാര്‍ക്ക് (1)  എന്നിവരാണ് പുറത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here