മാരക വിഷമുള്ള മയക്കുമരുന്നുകൾ വിപണിയിൽ, ഈ വർഷം ഇതുവരെ 16986 കേസുകൾ; ശക്തമായ നടപടി -മുഖ്യമന്ത്രി

0
219

മാരകമായ മയക്കുമരുന്നുകൾ വിപണിയിൽ സജീവമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക വിപത്തായി മയക്കുമരുന്ന് മാറി. നാടാകെ പ്രതിരോധം തീർക്കണം. സർക്കാർ നടപടി ശക്തമാക്കും. മയക്കുമരുന്നിൽ മാരക രാസവസ്തുക്കൾ ഉണ്ട്. സർക്കാർ ഗൗരവത്തോടെ ഇതിനെ കാണുന്നു.

വരുന്ന ഒക്ടോബർ രണ്ടിന് പ്രതിരോധത്തിന് സംസ്ഥാന തലത്തിൽ തുടക്കം കുറിക്കും. യുവാക്കൾ മുൻനിരയിൽ പങ്കുചേരണം. നാട്ടിലുള്ള സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഇക്കാര്യത്തിൽ പ്രതിരോധം ഉയർത്താൻ അണിനിരക്കണം. സിനിമ, സീരിയൽ, സ്‍പോർട്സ് മേഖലയിലെ പ്രമുഖർ ഇതിന് പിന്തുണ നൽകണം. നവംബർ ഒന്നുവരെ പ്രചാരണ പരിപാടികൾ നടത്തും. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here