മഞ്ചേശ്വരം കെദുമ്പാടിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

0
280

മഞ്ചേശ്വരം : ഭാര്യയെ പിക്കാസ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മഞ്ചേശ്വരം കെദുമ്പാടിയിലെ ഫ്രാൻസിസ് ഡിസൂസ(48)യെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. 2015-ലാണ് കേസിനാസ്പദമായ സംഭവം.

ഭാര്യയുമായുണ്ടായ വഴക്കിനെത്തുടർന്ന് പിക്കാസുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നാടുവിട്ട് ഒളിവിൽ കഴിയുകയായിരുന്നു. വർഷങ്ങൾക്കുശേഷം കഴിഞ്ഞ ദിവസം വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here