മകളുടെ കാമുകനെത്തി; മുളകുപൊടി വിതറി അമ്മ; വടിയെടുത്ത് തല്ലി സഹോദരൻമാർ

0
297

മകളുടെ കാമുകന്റെ മുഖത്ത് മുളകുപൊടി വിതറി സംഘം ചേർന്ന് മർദിച്ച അമ്മയും ആൺമക്കളും പൊലീസ് പിടിയിൽ. പൂണെയിൽ നിന്നാണ് ഈ വാർത്ത. കഴിഞ്ഞ ആറുവർഷമായി വിശാൽ കസ്ബെ എന്ന യുവാവും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾ രാത്രി പെൺകുട്ടിയെ കാണാൻ എത്തിയപ്പോഴാണ് പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളും അമ്മയും ചേർന്ന് മർദിച്ചത്.

അമ്മയാണ് യുവാവിന്റെ മുഖത്ത് മുളകുപൊടി വിതറിയത്. ഈ സമയം സഹോദരൻമാർ വടിയെടുത്ത് ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കും ശരീരത്തിന്റെ വിവിധഭാഗത്തും മർദനമേറ്റിട്ടുണ്ട്. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here