ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടേയില്ലെന്ന് ഭർത്താവ്, ഏഴാം മാസത്തിലാണ് താൻ അറിഞ്ഞതെന്ന് ഭാര്യ, ദുരൂഹത

0
300

ആലപ്പുഴ: നവജാതശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യ ഗർഭിണിയാണെന്നവിവരം തനിക്ക് അറിയില്ലായിരുന്നെന്നു ഭർത്താവ്‌ പോലീസിനു മൊഴിനൽകി. ഇതോടെ സംഭവത്തിൽ ദുരൂഹതയേറി. കുട്ടിയെ ഉപേക്ഷിച്ചശേഷമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ഭർത്താവ് മൊഴിനൽകി. കഴിഞ്ഞദിവസം യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

താൻ ഗർഭിണിയാണെന്നവിവരം ഏഴാംമാസമാണ് അറിഞ്ഞതെന്നാണ് ഇവരുടെ മൊഴി. പ്രസവത്തോടെ കുട്ടി മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ, ഇത് പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. യുവതിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജുചെയ്തു. കുട്ടിയെ ഉപേക്ഷിച്ചതു സ്വന്തം തീരുമാനപ്രകാരമാണോ അതോ ആരുടെയെങ്കിലും പ്രേരണയാലോ സഹായത്താലോ ആണോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

കുട്ടിയെ ഉപേക്ഷിച്ച കുറ്റിക്കാടും പരിസരവും യുവതിയുടെ വീടിന്റെപരിസരവും പോലീസ് ബുധനാഴ്ച പരിശോധിച്ചു. ആലപ്പുഴ നോർത്ത് എസ്.ഐ. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കുഞ്ഞ് ഇപ്പോഴും ആലപ്പുഴയിലെ വനിത-ശിശു ആശുപത്രിയിലാണ്. സുഖമാകുന്നതോടെ ശിശുക്ഷേമസമിതിക്കു കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here