ബ്രിട്ടീഷ് പാദ സേവകൻ സവർക്കരെ മഹത്വവത്കരിക്കുന്നർ രാജ്യത്തിന്റെ ഒറ്റുകാർ: എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

0
140

മഞ്ചേശ്വരം: രാജ്യത്തിൻറെ സ്വാതന്ത്ര സമര സേനാനികളെ ഒറ്റുകൊടുത്, ബ്രിട്ടിഷുകാർക്ക് മാപ്പെഴുതി കൊടുത്ത ബ്രിട്ടീഷ് പാദസേവകനായ സവർകാരെ വെള്ളപൂശാനുള്ള മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് യൂണിയൻ വിദ്യാർത്ഥി മാഗസിനിൽ വന്ന ലേഖനം അങേയറ്റം പ്രതിഷേധർഹമാണ് എന്ന് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നമീസ് കുധുകൊട്ടി, ജനറൽ സെക്രട്ടറി അൻസാർ വോർക്കാടി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

തോക്കിൻ മുന്നിൽ വിരിമാർ കാണിച്ചവരുടെ ചരിത്രമാണ് വിദ്യാർഥികൾ അറിയേണ്ടത്. അതല്ലാതെ രാജ്യത്തെ ഒറ്റുകൊടുത്ത സവർക്കരെ പോലെയുള്ളവരെ വെള്ളപൂശിക്കൊണ്ട് കോളേജ് മാഗസിനിൽ വന്ന ലേഖനം ഏറ്റവും അപലപിനിയമായ കാര്യമാണ് എന്നും കൂടി കുട്ടി ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here