ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥി; പിന്‍ചക്രത്തിന് അടിയില്‍പ്പെടാഞ്ഞത് തലനാരിഴയ്ക്ക്- VIDEO

0
296

ചെന്നൈ: തിങ്ങിനിറഞ്ഞ നിലയില്‍ ഓടുന്ന ബസില്‍നിന്ന് റോഡിലേക്കു തെറിച്ചു വീഴുന്ന വിദ്യാർഥിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന് ട്വിറ്റർ ഉപയോക്താവ് സെന്തിൽകുമാറിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

ബസിൽ കയറ്റാവുന്നതിലും അധികം ആളുകളെ കയറ്റിയിരുന്നു. ചവിട്ടുപടികളിലും സൈഡിലും അടക്കം വിദ്യാർഥികളും യാത്രക്കാരും തൂങ്ങി നിന്നായിരുന്നു യാത്ര. വേഗത്തിൽ പോകുന്ന ബസിൽ നിന്ന് പെട്ടെന്ന് ഒരു വിദ്യാർഥി തെറിച്ച് റോഡിലേക്ക് പതിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. ബസിന്റെ പിന്നിലെ ടയറുകളിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്.

നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കു വഴിവെച്ചു. കുട്ടികൾക്ക് സുരക്ഷയുള്ള യാത്രാസംവിധാനം ഒരുക്കാൻ സാധിക്കുന്നില്ലെങ്കിൽ എത്ര വികസനം ഉണ്ടായിട്ടും കാര്യമില്ലെന്ന് ട്വിറ്റർ ഉപയോക്താക്കൾ കമന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here