പൗരത്വ ഭേദഗതി നിയമം; ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

0
216

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുസ്ലിം ലീഗിന്റേത് ഉൾപ്പെടെ നിയമത്തിനെതിരെ 200ലധികം ഹർജികളാണ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

2019ലാണ് ഹർജികൾ സമർപ്പിച്ചത്. ഹർജികൾ പരിഗണിച്ച സുപ്രീംകോടതി നേരത്തെ സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഇതിൽ വിശദമായി വാദം കേൾക്കാൻ വേണ്ടിയാണ് തിങ്കളാഴ്ച മുതൽ ഹരജി പരിഗണിക്കുന്നത്.

1955-ലെ പൗരത്വനിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള സിറ്റിസൺസ് (അമെന്റ്‌മെന്റ്) ആക്ട് അഥവാ പൗരത്വ(ഭേദഗതി)നിയമം 2019 പാർലമെന്റ് പാസ്സാക്കിയത് 2019 ഡിസംബർ 11-നാണ്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവടങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് ലക്ഷ്യമിട്ടായിരുന്നു ഭേദഗതി. ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here