പോപ്പുലര്‍ ഫ്രണ്ടിന്റെ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം നല്‍കിയ മലയാളികളുടെ ലിസ്റ്റ് എന്‍ ഐ എ ശേഖരിച്ചു, അറസ്റ്റുണ്ടാകുമെന്ന് സൂചന

0
202

പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം ചെയ്ത മലയാളികള്‍ കുടുങ്ങും. ഇത്തരത്തില്‍ സാമ്പത്തിക സഹായം ചെയ്തയാളുകളുടെ ലിസ്റ്റ്് എന്‍ ഐ എ യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും ശേഖരിച്ചുകഴിഞ്ഞു. ഉത്തരേന്ത്യയിലും വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളിലും പാവപ്പെട്ട മുസ്‌ളീം വിഭാഗങ്ങളുടെ ഇടയില്‍ സാമൂഹ്യസേവന പ്രവര്‍ത്തനം നടത്തുന്നു എന്ന് പറഞാണ് ഈ സംഘടന വ്യാപകമായി പണം സ്വരൂപിച്ചിരുന്നത്.

മലപ്പുറം സ്വദേശിയായ പോപ്പുലര്‍ ഫണ്ട് നേതാവ്് ബി പി അബ്ദുള്‍ റസാഖാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന് വേണ്ടി കേരളത്തിലും, ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും പണപ്പിരവ് നടത്തിയതെന്ന് ഇ ഡി കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ പ്രമുഖ നേതാവായ അബ്ദുള്‍ റസാഖ് കോടിക്കണക്കിന് രൂപയാണ് ഈ സംഘടനയുടെ പേരില്‍ വിദേശത്ത് നിന്ന് പിരിച്ചെടുത്തത്. ഇതെല്ലം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് ഇ ഡിയും എന് ഐ എയും കണ്ടെത്തി. ഗള്‍ഫില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും പിരിച്ച കോടികള്‍ നിയമവിരുഗദ്ധമായാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് മാറ്റിയതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

2010 മുതല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിവധ അക്കൗണ്ടുകളിലേക്ക് 60 കോടിയില്‍പരം രൂപ ലഭിച്ചുവെന്ന് ഇ ഡി കണ്ടെത്തിയ. റിയാബ് ഇന്ത്യാ ഫൗണ്ടേഷന്റെ പത്ത് ബാങ്ക് അക്കൗണ്ടുകള്‍ ഇ ഡി മരവിപ്പിച്ചിട്ടുണ്ട്്. ഗള്‍ഫില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്ക് വലിയ തോതിലുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്ന് ശേഖരിക്കുന്ന ഫണ്ടുകള്‍ വിവിധ വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം അത് വീണ്ടും പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ സംഘടനകളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നുവെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here