പെട്രോള്‍ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
233

കണ്ണൂര്‍ കല്യാശേരിയില്‍ പെട്രോള്‍ ബോംബുമായെത്തിയ പോപ്പുലര്‍ ഫ്രണ്ട് സംഘാംഗം പിടിയില്‍. ഒരു സ്‌കൂട്ടറും രണ്ട് പെട്രോള്‍ ബോംബും പിടികൂടി. ദേശീയപാത യിലൂടെ തളിപ്പറമ്പ് ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന അഞ്ചംഗസംഘത്തിലെ ഒരാളാണ് സമീപം പിടിയിലായത്.

ഒരു ബൈക്കിലും ഒരു സ്‌കൂട്ടറിലുമാണ് സംഘം എത്തിയത്. 750 മില്ലീ ലിറ്ററിന്റെ രണ്ട് കുപ്പികളിലാണ് പെട്രോള്‍ ബോംബാണ് തയ്യാറാക്കിയത്. സ്‌കൂട്ടറിലെ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോബുകള്‍ കണ്ടെത്തിയത്.

ഇയാളും ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരുമാണ് രക്ഷപ്പെട്ടത്. പൊലീസിനെ കണ്ട് സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് പിന്തുടര്‍ന്നാണ് സ്‌കൂട്ടര്‍ പിടികൂടിയത്. ഇതിനിടയില്‍ മറ്റു നാലു പേരും രക്ഷപ്പെട്ടു.

രണ്ടുപേര്‍ റോഡിനു കിഴക്കു വശത്ത് ഊടുവഴികളിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. കല്യാശേരിഹാജി മൊട്ടയില്‍ ബൈക്കിലെത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ലോറിക്ക് കല്ലെറിഞ്ഞു. കല്യാശേരി പഴയ റജിസ്ട്രാര്‍ ഓഫീസിന് സമീപത്ത് ഗുഡ് ഓട്ടോയും തകര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here