നിസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

0
287

ഹരിപ്പാട്: നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഡാണാപ്പടി മസ്ജിദുൽ അഖ്സ ഇമാം താമല്ലാക്കൽ ഖാദിരിയ്യ മൻസിൽ യു.എം. ഹനീഫ മുസ്ലിയാരാണ് (55) മരിച്ചത്.

വ്യാഴാഴ്ച മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കാർത്തികപ്പള്ളി റേഞ്ച് ട്രഷറർ, താജുൽ ഉലമ എജുക്കേഷൻ ട്രസ്റ്റ് ഖുർആൻ കോളജ് പ്രസിഡന്റ്, എസ്.വൈ.എസ് ജില്ല പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ്: പരേതനായ ഉമ്മർ കുട്ടി. മാതാവ്: റുഖിയ ബീവി. ഭാര്യ: ലൈല. മക്കൾ: മുനീറ, അഹമ്മദ് രിഫായി, അഹമ്മദ് അലി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് താമല്ലാക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here