നിയമസഭാ കയ്യാങ്കളിക്കേസ്: താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ഇ.പി ജയരാജൻ

0
169

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് യുഡിഎഫ് സർക്കാറിന്റെ രാഷ്ട്രീയ നീക്കമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങൾ നിയമസഭാ ചരിത്രത്തിൽ ഇല്ലാത്തതാണ്. പ്രതിപക്ഷം ഒരാവശ്യം ഉന്നയിച്ചാൽ അത് ചർച്ച ചെയ്തു പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗത്തെ തലേദിവസം തന്നെ നിയമസഭയിൽ കൊണ്ടുവന്ന് താമസിപ്പിച്ച് മനപ്പൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഭരണകക്ഷിയെന്ന നിലയിൽ യുഡിഎഫും സ്പീക്കറും ഉത്തരവാദിത്തം നിർവഹിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here