‘തീ ഇട്ടത് സംഘികളുടെ ട്രൗസറില്‍ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ്..’; ഡിവൈഎഫ്‌ഐ ഫ്‌ളക്‌സിന് മറുപടിയായി യൂത്ത് ലീഗ്

0
254

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് നിലമ്പൂരില്‍ ഡിവൈഎഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സിന് അതേരൂപേത്തില്‍ മറുപടി നല്‍കി യൂത്ത് ലീഗ്. ‘പോരാട്ടമാണ് ബദല്‍ പൊറോട്ടയല്ല’ എന്ന തലവാചകത്തിലായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയില്‍ ഡിവൈഎഫ്‌ഐ ബാനര്‍ സ്ഥാപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ‘തീ ഇട്ടത് സംഘികളുടെ ട്രൗസറില്‍ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ്..’ എന്നെഴുതിയ ബാനര്‍ യൂത്ത് ലീഗും സ്ഥാപിച്ചത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രണ്ടാം ദിവസവും മലപ്പുറം ജില്ലയില്‍ പര്യടനം തുടരുകയാണ്. രാവിലെ 6.30 തിന് പാണ്ടിക്കാട് നിന്നുമാണ് യാത്ര തുടങ്ങിയത്. 11 മണിയോടെ വണ്ടൂരില്‍ എത്തിയ ജോഡോ യാത്ര ഉച്ചഭക്ഷണത്തിന് ശേഷം നാല് മണിയോടെ വണ്ടൂര്‍ നടുവത്ത് നിന്നാണ് യാത്ര തുടങ്ങുക.

ചന്തക്കുന്ന് വച്ച് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലൂടെയാണ് യാത്ര അടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് കടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here