തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ ആക്രമികൾ തട്ടിയെടുത്തു; കാറിലെത്തിയ സംഘം പിടിയിൽ

0
214

ഹരിപ്പാട്: യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. കാർത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതിൽ ആദർശ് (30) എന്നിവരാണു പിടിയിലായത്. സെപ്റ്റംബർ രണ്ടിന് വൈകീട്ട് 3.30-ഓടെ ദേശീയപാതയിൽ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്കു സമീപമാണു സംഭവം. കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണു(26)വിനാണു മർദനമേറ്റത്.

തട്ടുകടയിൽനിന്ന്‌ ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വിഷ്ണുവിനെ തടഞ്ഞുനിർത്തി. ബീഫ് ഫ്രൈ പിടിച്ചുവാങ്ങി വിഷ്ണുവിനെ ആക്രമിച്ചശേഷം പ്രതികൾ കാറിൽക്കയറിപ്പോയതായും പോലീസ് പറയുന്നു.

ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്. ശ്യാംകുമാറിന്റെ മേൽനോട്ടത്തിലെ പ്രത്യേക സംഘമാണു രണ്ടുപേരെയും പിടികൂടിയത്. എസ്.ഐ. ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർ എ. നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here