ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍

0
237

ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നന്‍. ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ടെസ്ല സിഇഒ എലോണ്‍ മസ്‌കാണ് ലോകത്തിലെ ഒന്നാമത്തെ സമ്പന്നന്‍.. ഫോര്‍ബ്സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 2022 സെപ്റ്റംബര്‍ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യണ്‍ ഡോളറാണ്, ഇത് 5.5 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 4% വര്‍ധിച്ചു.

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ ബിഎസ്ഇയില്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെയാണ് അദാനിയുടെ ആസ്തി വര്‍ധി്ച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍, ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായി മാറിയിരുന്നു. ഏപ്രിലില്‍ മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സിനെ പിന്നിലാക്കുകയും കഴിഞ്ഞ മാസം ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായിമാറുകയും ചെയ്തു.

അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പാണ് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റര്‍. ഇന്ത്യയിലെ ഏറ്റവും വലിയ താപ കല്‍ക്കരി ഉത്പാദകനും ഏറ്റവും വലിയ കല്‍ക്കരി വ്യാപാരിയും അദാനി ഗ്രൂപ്പിന്റേതാണ്. 2021 മാര്‍ച്ച് 31 വരെയുള്ള വര്‍ഷത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ വരുമാനം 5.3 ബില്യണ്‍ ഡോളറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here